Thursday, November 5, 2009
അവളും ഞാനും ......
ഞാന്‍ അവളുടെ ബെഡ് റൂമിലായിരുന്നു. പതുപതുത്ത ബെഡില്‍ അവള് ഇരുന്നു. അടുത്ത് മുട്ടിയുരുമ്മി ഞാനും. സ്നേഹത്തോടെ അവള് എന്റെ തലയെടുത്ത് അവളുടെ മടിയില്‍ വച്ചു. പിന്നെ മനോഹരമായ കൈവിരലുകള്‍ കൊണ്ട് എന്റെ തലയില്‍ തലോടി.. പിന്നെ മെല്ലെ മുഖം കുനിച്ചു എന്റെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു. ഏതോ ആനന്ദ നിര്‍വൃതിയില്‍ ഞാന്‍ അങ്ങനെ കിടക്കുമ്പോള്‍ പെട്ടന്നാണ് അവളുടെ അമ്മ മുറിയിലേക്ക് ഒരു കൊടുംകാറ്റ് പോലെ കടന്നു വന്നത്.. ഞങ്ങള്‍ രണ്ടു പേരും ചാടിയെഴുന്നേറ്റു. അടുത്ത നിമിഷം തുറന്നിട്ട വാതിലിലൂടെ ഞാന്‍ പുറത്തേക്കു കുതിച്ചു.. അപ്പോള്‍ പിറകില്‍ നിന്നും അമ്മ അവളെ ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.. "ഞാന്‍ പല തവണ നിന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്, പൂച്ചയെ എടുത്തു കിടക്കയില്‍ ഇരുത്തരുത് എന്ന്.. മര്യാദക്ക് വേഗം സ്കൂളില്‍ പോകാന്‍ നോക്കെടീ.."...
Subscribe to:
Posts (Atom)