കവലയില്‍ മദ്യവിരുദ്ധസംഘടനയുടെ യോഗം നടക്കുകയാണ്... യോഗത്തില്‍ അതി ഗംഭീരമായി പ്രസംഗിക്കുന്നത് നമ്മുടെ തൊമ്മിച്ചന്.. വലിയൊരു തറവാടിയായ വറുഗീസ് മാപ്പിളയുടെ രണ്ടാമത്തെ പുത്രനാണ് തൊമ്മിച്ചന്.. ആള് സമ്പന്നനാണ്, ജനസമ്മതനാണ് , മാന്യനാണ്, പിന്നെ ഒരു വിധത്തിലുള്ള എല്ലാ പുരോഗമന പരിപാടികളിലും തൊമ്മിച്ചന് മുന്പിലുണ്ടാകും.. നാട്ടില്‍ എല്ലാവര്ക്കും വേണ്ടപ്പെട്ടവന് എന്ന് തന്നെ പറയാം.
"മദ്യം ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ശാപമാണ്. മദ്യം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു, ഒരുപാട് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് കുടുംബനാഥന്റെ മദ്യപാനമാണ്. മദ്യവിമുക്തമായ കേരളം എന്നതാണ് എന്റെ സ്വപ്നം. അത്ന് വേണ്ടി നമുക്കൊരുമിച്ചു പോരാടാം... " അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് തൊമ്മിച്ചന് പ്രസംഗം അവസാനിപ്പിച്ചു. തൊമ്മിച്ചന്റെ ആവേശം അണികളിലേക്കും പടര്‍ന്നു. അവരും തൊമ്മിച്ചനെ അനുകരിച്ചു.. കണ്ടു നിന്ന ജനങ്ങളും ആവേശത്തോടെ കരഘോഷം മുഴക്കി. "വളരെ ആവേശോജ്വലമായ പ്രസംഗം ".. കേള്‍വിക്കാര്‍ പരസ്പരം പറഞ്ഞു. ഇതുപോലൊരു നേതാവിനെ കിട്ടിയതില്‍ അണികളും അഭിമാനം കൊണ്ടു..
ആവേശം അടക്കാനാവാതെ അണികളില്‍ ഒരാള്‍ നമ്മുടെ തൊമ്മിച്ചനെ യോഗപന്തലിനു പുറകിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. എന്തോ വലിയ രഹസ്യം ചോദിക്കുന്നത് പോലെ മെല്ലെ ചോദിക്കുന്നു "ഇത്രയും മനോഹരമായ ഒരു പ്രസംഗം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല. എങ്ങിനെ സാധിക്കുന്നു ഇത്? എവിടെനിന്നും കിട്ടുന്നു ഇത്രയും ആവേശം?" ഒന്ന് ചുറ്റും നോക്കി തൊമ്മിച്ചന് തന്റെ ഖദര്‍ ജുബ്ബയുടെ ഒരു വശം മെല്ലെ ഉയര്‍ത്തി അരയില്‍ തിരുകി വച്ചിരുന്ന ഒരു കുപ്പി പുറത്തെടുക്കുന്നു. "ഈ അരകുപ്പിയില്‍ നിന്നും രണ്ടെണ്ണം അടിച്ചിട്ട് കയറിയാല്‍ ഞാനല്ല വടിയായ തന്റെ വല്യപ്പൂപ്പന് വരെ ഇതിലും ആവേശത്തോടെ പ്രസംഗിക്കും. ഒന്ന് നോക്കുന്നോ? " അണി ഇടിവെട്ട് കൊണ്ടപോലെ നില്ക്കുമ്പോള് തൊമ്മിച്ചന് ചിരിച്ചു കൊണ്ടു നടന്നു മറഞ്ഞു.. അടുത്ത പ്രസംഗ വേദിയുടെ ആവേശമാകാന്‍....
Thursday, December 24, 2009
Monday, December 21, 2009
വയനാടന്‍ കഥകള്‍..

വയനാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഞാന്‍ ജനിച്ചു വളര്‍ന്നത്.. ഒരുപാട് നിഷ്കളങ്കരായ കര്‍ഷകരെകൊണ്ട് നിറഞ്ഞതാണ് ഞങ്ങളുടെ ഈ സ്വന്തം ജില്ല. ഒരു വിധം ജനങ്ങള്‍ മുഴുവന്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കുടിയേറിയവരാനെങ്കിലും ആദിവാസികള്‍ എന്ന ആ ഒരു വിഭാഗം മാത്രം വയനാട്ടില്‍ ജനിച്ചവരെന്നു അവകാശപ്പെടുന്നു. ഉത്സവം, പള്ളിപ്പെരുന്നാള് തുടങ്ങിയ പരിപാടികളില്‍ സജീവ സാന്നിധ്യമായ ഇവര്‍ ഉത്സവതലെന്നെ സകുടുംബം തലയില്‍ പായയും, പുതപ്പുമായി പോകുന്ന കാഴ്ച അതീവ രസകരമാണ്. "വീണിടം വിഷ്ണു ലോകം" എന്ന പ്രയോഗം ഏറ്റവും അനുയോഗ്യം ഇവിടെയാണ്.
ഉത്സവപ്പറമ്പില്‍ പായ വിരിച്ചു അരികില്‍ മുറുക്കാന്‍ പൊതിയുമായി അനന്ത ശയനം നടത്തുന്ന ആദിവാസി അപ്പൂപ്പന്മാരുടെ സാന്നിധ്യം ഉത്സവങ്ങള്‍ക്കും ഒരു ഹരമായിരുന്നു എന്നതാണ് സത്യം..
ഉത്സവപ്പറമ്പില്‍ പായ വിരിച്ചു അരികില്‍ മുറുക്കാന്‍ പൊതിയുമായി അനന്ത ശയനം നടത്തുന്ന ആദിവാസി അപ്പൂപ്പന്മാരുടെ സാന്നിധ്യം ഉത്സവങ്ങള്‍ക്കും ഒരു ഹരമായിരുന്നു എന്നതാണ് സത്യം..
ശരി ഞാന്‍ കഥയിലേക്ക് വരാം. കഥയല്ല ഇത് ഒരു നടന്ന സംഭവം തന്നെയാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. മേല്‍പ്പറഞ്ഞ കക്ഷികളൊക്കെയുള്ള ഈ കൊച്ചു വയനാട്ടിലേക്ക് ആദ്യമായി "കാര്‍ണിവല്‍" വരുന്നു. ആകാശ ഊഞ്ഞാലുകളും, മരണക്കിണര്‍, സൈക്കിള്‍ അഭ്യാസം, മാജിക് തുടങ്ങിയ സാഹസിക ഇനങ്ങളും അടങ്ങിയ ഒരു വലിയ സംഗം. "കാര്‍ണിവല്‍" എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഒരുവിധം വയനാട്ടുകാര്ക്കൊന്നും അന്ന് അറിയില്ലായിരുന്നു. എങ്കിലും ഈ വക സാധന സാമഗ്രികള്‍ കാര്‍ണിവല്‍ നടക്കുന്ന മൈതാനത്ത് ഫിറ്റ് ചെയ്തു തുടങ്ങിയപ്പോഴേ ജനക്കൂട്ടം വളഞ്ഞിരുന്നു. അങ്ങനെ രണ്ടു ദിവസത്തെ തയാരെടുപ്പിനു ശേഷം കാര്‍ണിവല്‍ തുടങ്ങി.. ജനങ്ങള്‍ കൂട്ടമായി കാര്‍ണിവല്‍ മൈതാനത്ത് ചുറ്റിത്തിരിയാന്‍ തുടങ്ങി.. ആദിവാസികളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ ... ഉത്സവപ്പറബിനെക്കാള് കുറച്ചുകൂടി സൗകര്യം കാര്‍ണിവല്‍ മൈതനമാനെന്നു അവര്‍ക്ക് വേഗം പിടികിട്ടി.
എങ്കിലും ആകാശ ഊഞ്ഞാല് നാട്ടിയിരിക്കുന്ന ഭാഗത്ത് മാത്രം കാര്യമായ തിരക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ആകാശം മുട്ടെ വട്ടത്തില്‍ കറങ്ങുന്ന ആ സാധനത്തില്‍ കയറിയിരിക്കാന്‍ ധൈര്യമുള്ള ഒരാള്‍ പോലും ആ ചുറ്റുവട്ടത്തുണ്ടായിരുന്നില്ല. പലരും വന്നു അതിന്റെ ചുറ്റും ഒന്ന് വലം വച്ച് പോയെങ്കിലും ആരും അതില്‍ കയറിയില്ല. ഊഞ്ഞാല് കറക്കുന്ന ചേട്ടന് (അയാള്‍ ഒരു അതി സാഹസികന് ആണല്ലോ എന്ന് ഞാനും ചിന്തിച്ചുപോയി) ജനങ്ങളെ ആകര്‍ഷിക്കാനും പിന്നെ അതിലെ പറന്നു നടക്കുന്ന പെണ്‍കിളികളുടെ മുന്പില് ഒന്ന് ഷൈന്‍ ചെയ്യാനും വേണ്ടി ഇടയ്ക്കു ഊഞ്ഞാല് ചുമ്മാ കറക്കി വിടുന്നുമുണ്ടായിരുന്നു. എന്നിട്ടും ഊഞ്ഞാല് കറക്കി ചേട്ടന്റെ എനര്‍ജി പോയതല്ലാതെ ഒരാള്‍ പോലും അതില്‍ കയറിയില്ല. അതിന്റെ ചുവട്ടില്‍ നിന്ന് മേലേക്ക് നോക്കിയാല്‍ ജീവനില്‍ പേടിയുള്ള ആരും അതില്‍ കയറില്ല എന്ന് എനിക്കന്നു തോന്നിയിരുന്നു.
അങ്ങനെയിരിക്കുംബോളാണ് ആ പരിസരത്തേക്കു നമ്മുടെ "മൂസാക്ക" കടന് വരുന്നത്... മൂസാക്കയെപ്പറ്റി ഞാനൊന്നും പറഞ്ഞില്ല അല്ലെ. അദ്ദേഹം അറിയപ്പെടുന്നത് "ഗള്‍ഫ് മൂസ" എന്നാണു. ഒരുപാട് വര്‍ഷമായി അദ്ദേഹം ദുബായിലാണ്. അവിടെ ഷെയ്ക്കിന്റെ സ്വന്തം ആളാണ് എന്നൊക്കെയാണ് നാട്ടിലെ സംസാരം. മൂസാക്ക നടന്നു വരുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. എപ്പോളും നല്ല വെളുത്ത വസ്ത്രങ്ങളാണ് കക്ഷിയുടെ വേഷം. പിന്നെ നല്ല ഫോറിന് അത്തറിന്റെ മണവും. കവലയില്‍ കുറ്റിബീടി വലിച്ചിരിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം മൂസാക്ക ഫോറിന് സിഗരട്റ്റ് വിതരണം ചെയ്യാറുണ്ട്.. "ബടായി മൂസാക്ക" എന്നും ആളുകള്‍ വിളിക്കാറുള്ളത് മൂസാക്ക കേട്ടില്ല എന്ന് നടിക്കാറാണ് പതിവ്. മൂസാക്കക്ക് ഞങ്ങളുടെ അറിവില്‍ മൂന്നു ബീവിമാരുണ്ട്. ഓരോ തവണ അദ്ദേഹം ലീവിന് വരുമ്പോളും ഓരോ കല്യാണം കഴിക്കും എന്ന് ജനസംസാരം.. ഇങ്ങനെയുള്ള എല്ലാ ഗുണങ്ങലാളും സമ്പന്നനായ നമ്മുടെ സ്വന്തം മൂസാക്കയാണ് കാര്‍ണിവല്‍ മൈതാനത്തേക്ക് നടന്നു വരുന്നത്. ഇത്തവണ വെള്ള വസ്ത്രം മാത്രമല്ല ഒരു കൂളിംഗ് ഗ്ലാസ്സ് കൂടി ഫിറ്റ് ചെയ്തിട്ടുണ്ട്.. മൊത്തത്തില്‍ ഒരു പുയ്യാപ്ല (പുതു മണവാളന്) സ്റ്റൈല്‍. അന്ധേഹം മെല്ല ഊഞ്ഞാലിന്റെ അടുത്തെത്തി. ചുറ്റും നോക്കി. "ഇതിലും പത്തിരട്ടി വലുപ്പമുള്ള ഊഞ്ഞാലില്‍ ഞാനെത്ര തവണ കയറിയിരിക്കുന്നു" എന്ന് സ്വയം എന്നാല്‍ മറ്റുള്ളവര്‍ കേള്‍ക്കെ പറഞ്ഞു കൊണ്ട് കയറിയിരുന്നു. നമ്മുടെ ഊഞ്ഞാല് ചേട്ടന്റെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം അലയടിച്ചു. അയാള്‍ കുറച്ചു കൂടി ഉഷാറായി മറ്റുള്ളവരെക്കൂടി കയറാന്‍ ക്ഷണിച്ചു.. സഹായത്തിനു നമ്മുടെ മൂസാക്കയും.. "ഒന്നും പേടിക്കാനില്ല.. ഇതിലും വലുതില്‍ ഞാനെത്ര കയറിയിരിക്കുന്നു." ഒന്ന് രണ്ടു പേര് കൂടി ധൈര്യപൂര്‍വ്വം കയറി... ചേട്ടന് വീണ്ടും ഉഷാറായി. ഇതെല്ലം കണ്ടു മറ്റുള്ളവര്‍ക്കും അല്പസ്വല്പം ധൈര്യം വന്നു തുടങ്ങി... കുറച്ചുപേര്‍ കൂടി കയറി. അപ്പോള്‍ അതാ വരുന്നു നമ്മുടെ കഥാനായകനും, നായികയും.. നായകനെ നമുക്ക് "കറപ്പന്" എന്നും നായികയെ "ചീര" എന്നും വിളിക്കാം (രണ്ടു പേരും ആദിവാസി നവദമ്പതികള്‍ ആണെന്നതാണ് പ്രത്യേകത) . വന്നപാടെ കറപ്പന് ഒന്ന് ചുറ്റും നോക്കി ഒരു ചെറു പുഞ്ചിരിയോടെ തന്റെ പ്രിയതമയുടെ കൈപിടിച്ച് ആകാശ ഊഞ്ഞാലില്‍ കയറിയിരുന്നു. പിന്നെയും കുറച്ചുപേര്‍ കൂടി കയറിയതോടെ ഊഞ്ഞാല് പ്രവര്‍ത്തനയോഗ്യമായി. അതങ്ങനെ വട്ടത്തില്‍ ചുറ്റാന്‍ തുടങ്ങി. വേഗത കൂടിയതും മൂസാക്ക ഒഴികെയുള്ള ബാക്കി യാത്രക്കാരില്‍ നിന്നെല്ലാം നിലവിളി ഉയര്‍ന്നു. പെട്ടന്നാണ് അത് സംഭവിച്ചത്.. മൂസാക്കയുടെ വെളുവെളുത്ത കുപ്പായത്തില്‍ എവിടെ നിന്നോ ചൂടുള്ള വെള്ളം വന്നു വീണു. ഓരോ തവണയും മൂസാക്ക ഇരിക്കുന്ന ഭാഗം താഴെ എത്തു മ്പോളായിരുന്നു മുകളില്‍ നിന്നും ഈ ജലധാര. മൂന്ന് നാല് റൌണ്ട് കറക്കത്തിനു ശേഷം ഊഞ്ഞാല് നിന്നു. എല്ലാവരും ആശ്വാസത്തോടെ താഴെയിറങ്ങി. നനഞ്ഞ വസ്ത്രങ്ങളുമായി നമ്മുടെ മൂസാക്കയും. കൂടി നിന്ന ആളുകളെല്ലാം മൂസാക്കയെ നോക്കി കളിയാക്കി ചിരിക്കുമ്പോള്‍ മൂസാക്കയെ കുളിപ്പിച്ച ജലധാരയുടെ "സ്രോതസ്സുകളായ" കറപ്പനും, ചീരയും ഇതൊന്നും അറിയാത്തപോലെ കൈകോര്‍ത്തു പിടിച്ചു നടന്നു മറഞ്ഞു..
Subscribe to:
Posts (Atom)