Thursday, December 24, 2009

മദ്യവിമുക്ത കേരളം.

കവലയില്‍ മദ്യവിരുദ്ധസംഘടനയുടെ യോഗം നടക്കുകയാണ്... യോഗത്തില്‍ അതി ഗംഭീരമായി പ്രസംഗിക്കുന്നത് നമ്മുടെ തൊമ്മിച്ചന്‍.. വലിയൊരു തറവാടിയായ വറുഗീസ് മാപ്പിളയുടെ രണ്ടാമത്തെ പുത്രനാണ് തൊമ്മിച്ചന്‍.. ആള് സമ്പന്നനാണ്, ജനസമ്മതനാണ് , മാന്യനാണ്, പിന്നെ ഒരു വിധത്തിലുള്ള എല്ലാ പുരോഗമന പരിപാടികളിലും തൊമ്മിച്ചന്‍ മുന്‍പിലുണ്ടാകും.. നാട്ടില്‍ എല്ലാവര്ക്കും വേണ്ടപ്പെട്ടവന്‍ എന്ന് തന്നെ പറയാം.

"മദ്യം ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ശാപമാണ്. മദ്യം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു, ഒരുപാട് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് കുടുംബനാഥന്റെ മദ്യപാനമാണ്. മദ്യവിമുക്തമായ കേരളം എന്നതാണ് എന്‍റെ സ്വപ്നം. അത്ന് വേണ്ടി നമുക്കൊരുമിച്ചു പോരാടാം... " അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് തൊമ്മിച്ചന്‍ പ്രസംഗം അവസാനിപ്പിച്ചു. തൊമ്മിച്ചന്റെ ആവേശം അണികളിലേക്കും പടര്‍ന്നു. അവരും തൊമ്മിച്ചനെ അനുകരിച്ചു.. കണ്ടു നിന്ന ജനങ്ങളും ആവേശത്തോടെ കരഘോഷം മുഴക്കി. "വളരെ ആവേശോജ്വലമായ പ്രസംഗം ".. കേള്‍വിക്കാര്‍ പരസ്പരം പറഞ്ഞു. ഇതുപോലൊരു നേതാവിനെ കിട്ടിയതില്‍ അണികളും അഭിമാനം കൊണ്ടു..

ആവേശം അടക്കാനാവാതെ അണികളില്‍ ഒരാള്‍ നമ്മുടെ തൊമ്മിച്ചനെ യോഗപന്തലിനു പുറകിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. എന്തോ വലിയ രഹസ്യം ചോദിക്കുന്നത് പോലെ മെല്ലെ ചോദിക്കുന്നു "ഇത്രയും മനോഹരമായ ഒരു പ്രസംഗം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല. എങ്ങിനെ സാധിക്കുന്നു ഇത്? എവിടെനിന്നും കിട്ടുന്നു ഇത്രയും ആവേശം?" ഒന്ന് ചുറ്റും നോക്കി തൊമ്മിച്ചന്‍ തന്‍റെ ഖദര്‍ ജുബ്ബയുടെ ഒരു വശം മെല്ലെ ഉയര്‍ത്തി അരയില്‍ തിരുകി വച്ചിരുന്ന ഒരു കുപ്പി പുറത്തെടുക്കുന്നു. "ഈ അരകുപ്പിയില്‍ നിന്നും രണ്ടെണ്ണം അടിച്ചിട്ട് കയറിയാല്‍ ഞാനല്ല വടിയായ തന്‍റെ വല്യപ്പൂപ്പന്‍ വരെ ഇതിലും ആവേശത്തോടെ പ്രസംഗിക്കും. ഒന്ന് നോക്കുന്നോ? " അണി ഇടിവെട്ട് കൊണ്ടപോലെ നില്‍ക്കുമ്പോള്‍ തൊമ്മിച്ചന്‍ ചിരിച്ചു കൊണ്ടു നടന്നു മറഞ്ഞു.. അടുത്ത പ്രസംഗ വേദിയുടെ ആവേശമാകാന്‍....

7 comments:

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
Senu Eapen Thomas, Poovathoor said...

ഇത്‌ കഥ അല്ല. ഒര്‍ജിനല്‍. നമ്മുടെ നാട്ടിലും ഉണ്ട്‌ ഇതു പോലെയുള്ള തൊമ്മിച്ചന്മാര്‍. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...

പിന്നെ യേശു പിറന്നാലും, ക്രൂശില്‍ കയറി നമ്മളുടെ പാപങ്ങള്‍ക്ക്‌ വേണ്ടി മരിച്ച്‌ ഉയര്‍ത്താലും,പുതു വര്‍ഷം വന്നാലും, ഓണം വന്നാലും ഒരു ചിയേഴ്‌സ്‌ പറഞ്ഞില്ലേല്‍ പിന്നെ എന്തോന്ന് ആഘോഷം...

അപ്പോള്‍ ചിയേഴ്‌സ്‌...

ഇനിയും കാണാം.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ബാജി ഓടംവേലി said...

ഒര്‍ജിനല്‍......

വീകെ said...

അതൊരു വാസ്തവം...!!

ആശംസകൾ..

Unknown said...

:) nannayittundu..

മുരളി I Murali Mudra said...

വളരെ സത്യം..
ഇനിയുമെഴുതൂ....

Unknown said...

ഇന്നാണ്‌ വായിക്കുന്നത്. നന്നായിട്ടുണ്ട്