
മഴ... ദൈവസൃഷ്ടിയിലെ ഏറ്റവും മനോഹരമായ ഒന്ന്... മഴയെ സ്നേഹികാത്തവരായ് ആരുണ്ട്... കവികള്‍ ഏറ്റവും കുടുതല്‍ പാടിയിട്ടുള്ളതും മഴയെപറ്റിയാണല്ലോ ..... വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികളെ ഭുമി ഇരുകൈകളും നീട്ടി മറോടണക്കുന്ന കാഴ്ച .. എല്ലാ ദുഖവും മറന്നു ഞാന്‍ ഒരുപാടു നോക്കി നിന്നിട്ടുണ്ട്... ഇപ്പോഴും മനസ്സിലേക്ക് പതുക്കെ കടന്നു കയറുന്നു, നനഞ്ഞ മണ്ണിന്‍റെ ഗന്ധം.. ഒരുതരത്തില്‍ പറഞ്ഞാല്‍ മഴ ഒരു കഴുകി വെടിപ്പാക്കലാണ് ... മനസ്സില്‍ ഉരുണ്ടുകുടുന്ന കാര്‍മേഘങ്ങളെ പെയ്തു തീര്‍ക്കുന്ന ഒന്ന് ... പെയ്തൊഴിയുന്ന മാനം പോലെ... മഴക്കുവേണ്ടി ദാഹിക്കുന്ന, മഴയില്‍ എല്ലാം മറന്നു ഭുമിയുടെ അറ്റം വരെ നടക്കാന്‍ കൊതിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പ്രവാസിജീവിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു, ഇത്തരം ചില മഴച്ചിത്രങ്ങള്‍... അവര്‍ക്കായ് സമര്‍പ്പിക്കുന്നു...
1 comment:
എല്ലാ പോസ്റ്റുകളൂം നന്നായിയിരിക്കുന്നു
Post a Comment