
കൊച്ചുകുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. അല്ലെങ്കില്‍ മനപൂര്‍വ്വം നമ്മള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു.. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണെന്ന് പാടുന്ന നാം അവയെക്കൊണ്ടു കല്ലെടുപ്പിക്കുന്നു.. ചായക്കൂട്ടുകള്‍ പടരേണ്ട കൈകളില്‍ ഓയിലും, ഗ്രീസും പരക്കുന്നു... പേന പിടിക്കേണ്ട ആ കുഞ്ഞു കൈവിരലുകള്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നു...അവന്‍റെ തിളങ്ങുന്ന കൊച്ചുകണ്ണുകള്‍ ഹോട്ടലുകളിലെ അടുക്കളപ്പുകയില്‍ കലങ്ങുന്നു.. പാഠപുസ്തകങ്ങളും, ചിത്ര കഥകളും അവന് അന്യമാകുന്നു. വിശപ്പിന്‍റെ വിളി മാത്രം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നു... ആ വിശപ്പിന്‍റെ ആഴത്തെ മുതലെടുക്കുന്ന മുതലാളിത്തസംസ്കാരവും.. ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിക്കുന്ന നമ്മുടെ സംഘടനകള്‍ എല്ലാം എന്തെ കണ്ണടക്കുന്നു? ഒന്ന് മറക്കാതിരിക്കുക... ഇത് നമ്മുടെ ഭാവി തലമുറ...
No comments:
Post a Comment