
എന്‍റെ പേര് തപാല്‍ പെട്ടി. പുതിയ തലമുറയ്ക്ക് ഒരു പക്ഷെ എന്നെ അറിയില്ലായിരിക്കും.. (അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇന്‍റര്‍നെറ്റിന്റെയും , മൊബൈല്‍ ഫോണിന്റെയും ലോകത്ത് എന്നെപ്പോലുള്ളവരെ അറിയാന്‍ അവര്‍ക്കെവിടെ സമയം) നിങ്ങള്‍ക്കറിയാമോ കുട്ടികളെ ഒരു കാലത്ത് ഞാന്‍ ആരായിരുന്നുവെന്ന്... നാലും കൂടിയ കവലയില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞു കിടക്കുമായിരുന്നു... ഒരുപാട് തരുണീമണികളുടെ ചുംബനമടങ്ങിയ കത്തുകള്‍ ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.. മറുപടികത്തുമായ് പോകുമ്പോള്‍ നന്ദിയോടെ ഒരു നോട്ടം നല്‍കാനും അവര്‍ മറക്കാറില്ല.. മാത്രമല്ല ഇടയ്ക്കിടെ എന്നെ വൃത്തിയാക്കി ചെമ്പട്ട് പുതപ്പിക്കാനും അധികാരികള്‍ വ്യഗ്രത കാണിച്ചിരുന്നു... പക്ഷെ ഇന്നത്തെ എന്‍റെ അവസ്ഥ നോക്കൂ... അനാധനായ്... ആരും തിരിഞ്ഞുനോക്കാനില്ലാതെ... ഹൃദയം പറിച്ചെടുത്ത വേദനയുമായ്... സാന്കേതിക വിദ്യയുടെ വളര്‍ച്ചയെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല... ഏതൊരു പൌരനേയും പോലെ ഞാനും അതില്‍ അഭിമാനിക്കുന്നു... എങ്കിലും......... ഒഴുക്കിനൊത്ത് നീന്താന്‍ കഴിയാത്തത് എന്‍റെ വിധിയെന്ന് കരുതി സമാധാനിച്ച് അങ്ങനെ ജീവിതം തള്ളി നീക്കുന്നു.. ഇനിയും എത്ര നാള്‍.. ഇവിടെ ഇങ്ങനെ...
No comments:
Post a Comment